13 January 2026, Tuesday

ബ്ലോക്ക് പഞ്ചായത്തുകളുടെ തൊഴിൽ മേള; 103 പേർക്ക് തൊഴിൽ, 267 പേർ ലിസ്റ്റിൽ

Janayugom Webdesk
പത്തനംതിട്ട
October 25, 2025 8:34 pm

കുടുംബശ്രീ-വിജ്ഞാനകേരളം ‘ഹയർ ദ ബെസ്റ്റ്’ പദ്ധതിയുടെ ഭാഗമായി പുളിക്കീഴ്, ഇലന്തൂർ, റാന്നി ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിൽമേളകൾ സംഘടിപ്പിച്ചു. പരുമല പമ്പ ഡി ബി കോളേജ്, കാരംവേലി എസ്എൻഡിപി എച്ച്എസ്എസ്, റാന്നി വൈക്കം ഗവ യു പി സ്കൂൾ എന്നിവിടങ്ങളിൽ വെച്ചാണ് മൂന്ന് തൊഴിൽ മേളകൾ ഒരേ ദിവസം സമാന്തരമായി ജില്ലയിൽ സംഘടിപ്പിച്ചത്. മുത്തൂറ്റ്, ആദിത്യ, ഇക്കോ സേവ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ്, മാരുതി പോപ്പുലർ, മൈക്രോ ലാബ്, വിഷൻ ഹോണ്ട, ആക്സിക്സ് മാക്സ്, മണിമുറ്റത്ത്, ബെൽസ്റ്റാർ, തുടങ്ങിയ എഴുപത് കമ്പനികൾ നേരിട്ട് പങ്കെടുത്ത മൂന്ന് തൊഴിൽ മേളകളിലായി 375 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പ്ലസ്ടു മുതലുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി തസ്തികകളിലേക്കുള്ള 2000 ഒഴിവുകൾ ആണ് തൊഴിൽ മേളകളിൽ ലഭ്യമാക്കിയിരുന്നത്. വിവിധ കമ്പനികളുടെ 520 അഭിമുഖം നടന്നതിൽ 103 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുകയും, 267 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

പരുമല പമ്പ ഡി ബി കോളേജിൽ വച്ചു നടത്തിയ തൊഴിൽമേളയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ ബി പദ്ധതി വിശദീകരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊ. ഉണ്ണി എം എസ്, ഡി ബി കോളേജിലെ പളേസ്മെന്റ് ഓഫീസർ കിഷോർ ആർ, സ്കിൽ സെന്റർ എക്സിക്യൂട്ടീവ് മെമ്പർ ദീപ എസ് നായർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീന മോൾ എം എന്നിവർ പങ്കെടുത്തു. റാന്നി വൈക്കം ഗവ യു പി സ്കൂളിൽ വെച്ച് നടന്ന തൊഴിൽ മേള അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ ഡിഎംസി ആദില എസ് അദ്ധ്യക്ഷത വഹിച്ചു. 

റാന്നി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസൽ എസ് മുഖ്യ പ്രഭാഷണം നടത്തി. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, വിജ്ഞാന കേരളം പി എം യു അംഗം സതീഷ് എ റ്റി, ഗവ യു പി സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ സി പി എന്നിവർ സംസാരിച്ചു. വിജ്ഞാന കേരളം പ്രോഗ്രാം മാനേജർ ഡോ. ശ്രീകാന്ത് എ സ്വാഗതവും ജോബ് സ്റ്റേഷൻ ഇൻ ചാർജ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. കാരംവേലി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന തൊഴിൽ മേള ജില്ല പഞ്ചായത്ത് മെമ്പർ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ജെ ഇന്ദിരാ ദേവി അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം പി എം യു അംഗമായ അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ സി രാജഗോപാൽ എക്സ് എംഎൽഎ, സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ ആതിര ജയൻ, ബ്ലോക്ക് മെമ്പർ ജിജി ചേറിയാൻ മാത്യു, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി, കാരംവേലി സ്കൂൾ മുതിർന്ന അദ്ധ്യാപകരായ സജീവ്, അനിൽ എന്നിവർ പ്രസംഗിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി അനിൽ നന്ദിയും പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.