6 December 2025, Saturday

Related news

December 6, 2025
December 3, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 26, 2025
November 26, 2025
November 26, 2025
November 26, 2025

ട്രിപ്പിള്‍ സ്വർണം, ട്രിപ്പിള്‍ റെക്കോഡുകൾ; അജുഷി അവന്തികയ്ക്ക് അതുല്യ നേട്ടം

Janayugom Webdesk
തിരുവനന്തപുരം
October 25, 2025 9:53 pm

സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ നീന്തലിൽ അജുഷി അവന്തികയ്ക്ക് അതുല്യ നേട്ടം. 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്‌ സ്റ്റ്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നീ മൂന്ന് ഇനങ്ങളിലും മീറ്റ് റെക്കോഡോയെയാണ് അവന്തിക സ്വർണം നേടിയത്. 

തിരുവനന്തപുരം സ്വദേശിയായ അജൂഷി അവന്തിക എംവിഎച്ച്എസ്എസ് തുണ്ടത്തിലിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ 29.63 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയപ്പോൾ 14 വർഷം മുമ്പുള്ള മീറ്റ് റെക്കോർഡാണ് അവന്തിക തകർത്തത്. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ 34.60 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വീണ്ടും റെക്കോർഡിൽ മുത്തമിട്ടു. 100 മീറ്റർ ഫ്രീ സ്റ്റൈലിൽ 1.07.49 മിനുട്ടിൽ പൂർത്തിയാക്കിയപ്പോൾ ഹാട്രിക് സ്വർണത്തിനോടൊപ്പം ഹാട്രിക്ക് മീറ്റ് റെക്കോർഡ് കൂടി അവന്തിക സ്വന്തമാക്കി. 

കുട്ടിക്കാലം മുതൽ നീന്തൽ അഭ്യാസമാക്കിയ അവന്തികയുടെ പരിശീലകൻ സതീഷ് കുമാറാണ്. ദിവസവും പുലർച്ചെ ആരംഭിക്കുന്ന കഠിനപരിശീലനമാണ് അവന്തികയുടെ വിജയത്തിന്റെ രഹസ്യമെന്നും ദൃഢനിശ്ചയവും സ്ഥിരതയാർന്ന പരിശീലനവും മത്സരത്തിൽ കൃത്യത പുലർത്തുന്ന മനോഭാവവുമാണ് അവന്തികയെ വിജയത്തിലേക്ക് നയിച്ചതെന്നും പരിശീലകൻ അഭിപ്രായപ്പെട്ടു.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.