27 January 2026, Tuesday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

മാരാരിക്കുളം രക്തസാക്ഷികള്‍ക്ക് നാടിന്റെ പ്രണാമം

സ്വന്തം ലേഖകന്‍
ആലപ്പുഴ
October 26, 2025 6:00 pm

മാരാരിക്കുളം സമരത്തിന്റെ സ്മരണ പുതുക്കാന്‍ ആയിരങ്ങളെത്തി. മാരാരിക്കുളത്ത് രക്തസാക്ഷിത്വം വരിച്ച പാട്ടത്ത് രാമന്‍കുട്ടി, തോട്ടത്തുശ്ശേരില്‍ കുമാരന്‍, പതിനാല് ചിറയില്‍ ശങ്കരന്‍, പോട്ടച്ചാല്‍വെളി ഭാനു, പെരേവെളി കുമാരന്‍ എന്നിവരുടെ ഓര്‍മ്മകള്‍ പുതുക്കി. പുഷ്പാർച്ചനയ്ക്ക് കൃഷി മന്ത്രി പി പ്രസാദ്, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ, ജില്ലാ സെക്രട്ടറി എസ് സോളമൻ, മുന്‍ മന്ത്രി ടി എം തോമസ് ഐസക്ക്, സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, പി വി സത്യനേശൻ, ദീപ്തി അജയകുമാർ, പ്രഭാ മധു, ആർ ജയസിംഹൻ, ജി വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമല്‍റോയ് അധ്യക്ഷനായി. സെക്രട്ടറി ബി സലിം സ്വാഗതം പറഞ്ഞു. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഡോ. ടി എം തോമസ് ഐസക്ക്, ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോന്‍, സി എസ് സുജാത, എസ് സോളമന്‍, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, പി വി സത്യനേശന്‍, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാര്‍, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എ എം ആരിഫ്, വി ജി മോഹനന്‍, എസ് രാധാകൃഷ്ണന്‍, പ്രഭാ മധു, ആര്‍ ജയസിംഹന്‍, ജി വേണുഗോപാല്‍, കെ ബി ഷാജഹാന്‍, സി കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വയലാര്‍ രക്തസാക്ഷിദിനമായ ഇന്ന് പതിനായിരങ്ങള്‍ ധീരന്മാര്‍ക്ക് പ്രണാമമര്‍പ്പിക്കും. ഇന്ന് രാവിലെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്ന് മുന്‍ മന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സിപിഐ(എം) നേതാവ് കെ വി ദേവദാസും ദീപശിഖകള്‍ അത്‌ലറ്റുകള്‍ക്ക് കൈമാറും. വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 11ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിച്ചേരും. ഇരു ദീപശിഖകളും വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാര്‍ത്ഥന്‍ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിക്കും. രണ്ട് മണിക്ക് വയലാർ രാമവർമ്മ അനുസ്മരണ സാഹിത്യ സമ്മേളനത്തില്‍ വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. എം കെ ഉത്തമൻ സ്വാഗതം പറയും. ഡോ. ജി എസ് പ്രദീപ്, ആലങ്കോട് ലീലാകൃഷ്ണന്‍, എ ജി ഒലീന, ഒ കെ മുരളീകൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ടി എം തോമസ് ഐസക്ക്, പി സന്തോഷ് കുമാര്‍ എംപി, കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രന്‍, സി എസ് സുജാത, പി പ്രസാദ്, സജി ചെറിയാന്‍, കെ രാജന്‍, ടി ജെ ആഞ്ചലോസ്, ടി ടി ജിസ‌്മോന്‍, എസ് സോളമന്‍, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, കെ പ്രസാദ്, എ എം ആരിഫ്, മനു സി പുളിക്കല്‍, പി കെ സാബു തുടങ്ങിയവര്‍ പങ്കെടുക്കും.

രാഘവപറമ്പില്‍ വയലാര്‍ അനുസ്മരണ സമ്മേളനവും കവിയരങ്ങും നടക്കും. ഇപ്റ്റ, യുവകലാസാഹിതി, പുരോഗമന കലാസാഹിത്യസംഘം സംയുക്തമായാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക. ഒമ്പതിന് പുഷ്പാര്‍ച്ചനയും കവി സമ്മേളനവും നടക്കും. പി നളിനപ്രഭ സ്വാഗതം പറയും. വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷനാകും. നാടകകൃത്ത് ജോർജ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം സംഗീത സംവിധായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്യും. എൻ ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. എസ് ആർ ഇന്ദ്രൻ സ്വാഗതം പറയും.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.