22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 8, 2026
January 4, 2026
January 2, 2026

ദീപശിഖാ പ്രയാണം ആരംഭിച്ചു; വയലാറിൽ ഇന്ന് രക്തസാക്ഷി സ്മരണകളിരമ്പും (വീഡിയോ)

Janayugom Webdesk
ആലപ്പുഴ
October 27, 2025 10:35 am

സാമ്രാജ്യത്വ കിങ്കരന്മാരെ ആട്ടിപ്പായിച്ച് നാടിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മകളുമായി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചു. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്‌ണപിള്ളയുള്ള കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ദീപശിഖാ പ്രയാണം നടത്തുക.

സിപിഐ (എം) നേതാവ് ജി സുധാകരൻ ദീപശിഖ അത്‌ലീറ്റുകൾക്ക് കൈമാറി. ദീപശിഖ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയായി വയലാറിലേക്ക്‌ പ്രയാണം തുടങ്ങും. നിരവധി ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി 11 മണിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തുമ്പോൾ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം സി സിദ്ധാർഥൻ ദീപം ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. വൈകിട്ട് പുന്നപ്ര‑വയലാർ വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.