
ഉത്തർപ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റി യോഗി സർക്കാർ. മുസ്തഫാബാദ് എന്ന സ്ഥലമാണ് ഇനിമുതൽ കബീർധാം എന്ന പേരിലാകും അറിയപ്പെടുക. സ്മൃതി മഹോത്സവ് മേള 2025‑ൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുസ്‌ലിം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സന്ത് കബീറുമായി ബന്ധപ്പെട്ടതാണ് സ്ഥലത്തിൻ്റെ ചരിത്രം. അതിനാൽ, ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമാണ് പുതിയ മാറ്റമെന്നായിരുന്നു പേര് മാറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. “മുന്നേ ഭരിച്ചിരുന്നവര്‍ പ്രയാഗ്‌രാജിനെ അലഹാബാദ് എന്നും അയോധ്യയെ ഫൈസാബാദ് എന്നും കബീർധാമിനെ മുസ്തഫാബാദ് എന്നും പുനർനാമകരണം ചെയ്തു. ഞങ്ങളുടെ സർക്കാർ ഇതെല്ലാം പഴയത് പോലെയാക്കുകയാണ്,” യോഗി ആദിത്യനാഥ് പറഞ്ഞു. ഗ്രാമത്തിൻ്റെ പേര് മാറ്റുന്നതിന് ഔപചാരികമായി നിർദേശം നൽകുമെന്നും ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.