23 January 2026, Friday

സഹോദരങ്ങളെ കൊല്ലാൻ ശ്രമം; പ്രതിക്ക് ഏഴ് വർഷം കഠിന തടവും 50000 പിഴയും

Janayugom Webdesk
ആലപ്പുഴ 
October 27, 2025 7:42 pm

പൂങ്കാവ് വൈ ബി സി വായനശാലയിലെ ഓണഘോഷ പരിപാടി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത വിരോധത്തിൽ സഹോദരങ്ങളായ രണ്ടു ഭാരവാഹികളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ പടിഞ്ഞാറെ കര വീട്ടിൽ ഡെന്നീസ് എന്ന് വിളിക്കുന്ന ആൻഡ്രൂസ്( 27 )നെ കുറ്റക്കാരനായി കണ്ട് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതി ഏഴ് വർഷം കഠിനതടവിനും അമ്പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. 2017 സെപ്തംബര്‍ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ മാസം 30 ന് നാലുകിലോ കഞ്ചാവുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്ഐ ശ്രീമോൻ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.