
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് മാറ്റി. തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച ചിത്രമാണിത്. ഒക്ടോബർ 16ന് ആയിരുന്നു ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് നവംബർ 6ലേക്ക് മാറ്റി. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയാണ് വൃഷഭ. പ്രമുഖ തെന്നിന്ത്യൻ നിർമാതാവായ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ഫാന്റസി ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണ് വൃഷഭ.
ചിത്രത്തിൽ വൃഷഭ, വിശ്വംഭര എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് മോഹൻലാൽ എത്തുന്നത്. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. തെലുങ്ക് നടൻ റോഷൻ മെകയാണ് മകന്റെ വേഷം അവതരിപ്പിക്കുന്നത്. സമർജിത്ത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, സിമ്രാൻ, നേഹ സക്സേന, രാമചന്ദ്ര രാജു തുടങ്ങിയവരും വേഷമിടുന്നുണ്ട്.
കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലും റിലീസ് ചെയ്യും. ചിത്രം ഈ വർഷം ഡിസംബർ അവസാനത്തോടെ തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ നന്ദകിഷോർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.