
പാസ്‌പോർട്ട് പുതുക്കൽ പലപ്പോഴും ദീർഘവും മടുപ്പിക്കുന്നതുമായ ഒരു പ്രക്രിയയായിട്ടാണ് കാണപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒന്നും നടന്ന ചരിത്രമേ ഇല്ല. എന്നാല്‍ നീണ്ട ക്യൂവും അക്ഷമയോടെയുള്ള കാത്തിരിപ്പും അവസാനിക്കുകയാണ്. 20 മിനിറ്റിനുള്ളില്‍ തന്റെ തത്കാല്‍ പാസ്പോര്‍ട്ട് പുതുക്കിക്കിട്ടി എന്ന മുംബൈ സ്വദേശിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.
സാഗർ അവതാഡെ എന്ന യുവാവാണ് എക്‌സിൽ തന്റെ സ്വര്‍ഗ്ഗീയമായ അനുഭവം പങ്കുവച്ചിരിക്കുന്നത്. അവതാഡെയ്ക്ക് രാവിലെ 9:15 ന് തത്കാൽ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്തിരുന്നു. റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണിയായിരുന്നു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് രാവിലെ 9:20 ന് അദ്ദേഹം നടപടികളെല്ലാം പൂർത്തിയാക്കി. “ഇത് ഞാൻ സ്വർഗത്തിലാണെന്ന് തോന്നുന്നു”
എന്ന് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. പകുതി ദിവസം ചെലവഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ പ്രക്രിയ പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.ഒറ്റ ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കുറിപ്പ് കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.