
കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയൊരധ്യായമാണ് ഇന്ന് തുറന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ അണിനിരന്നു, നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.
അതിദരിദ്രർ ഇല്ലാത്ത നാടായി നാം ഇന്ന് ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നുവെന്നും പുതിയൊരു കേരളത്തിന്റെ ഉദയമാണിത്. നമ്മുടെ സങ്കൽപ്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മനുഷ്യജീവിയും വിശപ്പിന്റേയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തിൽ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തത്തിൽ ഭാഗഭാക്കാകുകയും നേതൃത്വം കൊടുക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
updating.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.