22 January 2026, Thursday

മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സൊഹ്റാന്‍ മാംദാനിയോട് ബരാക് ഒബാമ

Janayugom Webdesk
ന്യൂയോർക്ക്
November 3, 2025 3:37 pm

മേയര്‍ തെര‍ഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഉപദേഷ്ടാവ് ആയി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ന്യൂയോര്‍ക്ക് സിറ്റി ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മാംദാനിയോട് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ.ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായിഇരുവരും നടത്തിയ ഫോൺ കോളിലൂടെ സൗണ്ടിങ് ബോർഡ് ആയി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഒബാമ അറിയിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തന്റെ പ്രധാന എതിരാളിയായ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയ്ക്കും റിപ്പബ്ലിക്കൻ നോമിനിയായ കർട്ടിസ് സ്ലീവയ്ക്കും എതിരെ മാംദാനി നടത്തിയ പ്രസംഗത്തെയും ഒബാമ പ്രശംസിച്ചു.മാംദാനിയുടെ പ്രചാരണത്തെ കുറിച്ച് പറയുമ്പോൾ മുൻകാലത്ത് സ്വന്തമായി നടത്തിയ രാഷ്ട്രീയ തെറ്റുകളെകുറിച്ചും ഹാസ്യരൂപേണയും ഒബാമ കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബന്ധം നിലനിർത്തണമെന്നും ഒരു ഉപദേഷ്ടാവായി പ്രവർത്തിക്കാമെന്നും ഒബാമ പറഞ്ഞു. വാഷിങ്ടണിൽ ഇരുവരും കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

മാംദാനിയുടെ വിജയത്തിനായി താൻ ആത്മാർത്ഥതമായി ആഗ്രഹിക്കുന്നുവെന്ന് ഒബാമ പറഞ്ഞു. പുതിയ ഭരണകൂടത്തെ രൂപീകരിക്കുന്നതിലും മംദാനിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലുമുള്ള വെല്ലുവിളികളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തെന്ന് മാംദാനിയുടെ വക്താവ് ഡോറ പെകെക് പറഞ്ഞു.കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഡെമോക്രാറ്റുകളോട് ബരാക് ഒബാമ ആഹ്വാനം ചെയ്തിരുന്നു.ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ നടക്കുന്നതെല്ലാം അധാര്‍മികവും നിയമലംഘനവുമാണെന്നും ഒബാമ അഭിപ്രായപ്പെട്ടിരുന്നു 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.