11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 6, 2024
September 28, 2024
September 10, 2024
September 4, 2024
July 20, 2024
July 11, 2024
July 7, 2024
May 4, 2024
May 2, 2024

ഇസ്രയേലിന്‍റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയുണ്ടാകും :ഒബാമ

Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2023 11:43 am

ഇസ്രയേലിന്‍റെ ഈ നടപടികള്‍ പ്രതിസന്ധി ഗുരുതരമാക്കുമെന്നും പാലസ്തീനിലെ വരും തലമുറയുടെ പ്രതികരണങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും തോട്ട്സ് ഓണ്‍ ഇസ്രയേല്‍ ആന്‍റ് ഗാസ എന്ന തലക്കെട്ടില്‍ മീഡിയം.കോമില്‍ എഴുതിയ ലേഖനത്തില്‍ ഒബാമ പറയുന്നു. 

താനൊരു സയണിസ്റ്റാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവേശം പകരുന്ന സാഹചര്യത്തില്‍ തന്നെയാണ് മുന്‍ പ്രസിഡന്റ് ഒബാമ ഇസ്രയേലിന്‍റെം മനുഷ്യത്വ വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മനുഷ്യ ജീവനുകളെ അവഗണിച്ചുകൊണ്ടുള്ള ഇസ്രയേലിന്‍റെ ഏത് സൈനിക നീക്കവും തിരിച്ചടിയുണ്ടാക്കുമെന്നും ഒബാമ പറയുന്നു. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പാലസ്തീനുകള്‍ ഗസയില്‍ കൊല്ലപ്പെട്ടു.

അവരിലധികവും കുട്ടികളാണ്. പതിനായിരക്കണക്കിന് ആളുകള്‍ കുടിയൊഴിക്കപ്പെട്ടു. ഭക്ഷണവും വെള്ളവും ഇന്ധനവും വിലക്കിക്കൊണ്ടുള്ള ഇസ്രയേലിന്‍റെ നടപടി പ്രതിസന്ധി രൂക്ഷമാക്കും. ഇത് ഫലസ്തീനിലെ വരുംതലമുറയുടെ നിലപാടിനെ കൂടുതല്‍ കടുപ്പിക്കും. ഇസ്രേലിന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പിന്തുണയെയും ഇത് ബാധിക്കും. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള ദീര്‍ഘനാളായുള്ള പദ്ധതികളെ ഇത് പ്രതികൂലമായി ബാധിക്കും.ഇസ്രയേലിനെ സഹായിക്കാന്‍ വന്നവര്‍ സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ച് ഹമാസിനെ ദുര്‍ബലപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. 

ഗസ ജനതക്ക് അടിയന്തിര സഹായം എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുസ്‌ലിം-അറബ്-ഫലസ്തീന്‍ വിരുദ്ധ വികാരങ്ങളെ തള്ളിക്കളയണം. എല്ലാ പാലസ്തീനുകളേയും ഹമാസുമായോ മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായോ കൂട്ടിക്കെട്ടരുത്. ഗസയിലെ ജനങ്ങള്‍ക്കെതിരെ മനുഷ്യത്വ രഹിതമായ ഭാഷ ഉപയോഗിക്കുന്നതിനെതിരെ കരുതല്‍ വേണം. പാലസ്തീനുകളുടെ ദുരിതത്തെ വിലകുറച്ച് കാണരുത് ഒബാമ അഭിപ്രായപ്പെട്ടു 

Eng­lish Summary:
Israel’s anti-human­i­tar­i­an actions will def­i­nite­ly have reper­cus­sions: Obama

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.