
വിദേശത്തുനിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ. വയനാട് സ്വദേശി അബ്ദുൾ സമദിനെയാണ് കസ്റ്റംസാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയിരുന്നു.
വിയറ്റ്നാമിൽ നിന്ന് ബാങ്കോക്കിൽ എത്തുകയും അവിടെ നിന്ന് കൊച്ചിയിലേക്ക് വരികയുമായിരുന്നു അബ്ദുൾ സമദ്. ചൊവ്വ പുലർച്ചെ വിമാനത്തിലെത്തിയ ഇയാൾ പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കുകയായിരുന്നു. ചെറിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാഴ്ച മുൻപാണ് അബ്ദുൾ സമദ് വിദേശത്തേക്ക് പോയത്. ലഹരി കടത്തുന്നതിനായി പോയതാണെന്നാണ് വിവരം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.