7 December 2025, Sunday

Related news

December 4, 2025
December 3, 2025
December 2, 2025
November 29, 2025
November 28, 2025
November 20, 2025
November 19, 2025
November 15, 2025
November 14, 2025
November 13, 2025

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം ;പരാതിയില്ലെന്ന് യുവാവ്, നടി ലക്ഷ്മി ഉൾപ്പെട്ട കേസ് ഹൈക്കോടതി തീർപ്പാക്കി

Janayugom Webdesk
എറണാകുളം
November 7, 2025 3:24 pm

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. ലക്ഷ്മിക്കെതിരേ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ്‌ 24ന് രാത്രി പബ്ബിൽ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കൾ പരാതിക്കാരനെ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നായിരുന്നു കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.