23 January 2026, Friday

Related news

January 17, 2026
December 27, 2025
December 21, 2025
November 7, 2025
November 7, 2025
November 6, 2025
October 18, 2025
September 22, 2025
September 6, 2025
August 10, 2025

പോക്കറ്റിലിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു; 50കാരന്റെ വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റു

Janayugom Webdesk
മെൽബൺ
November 7, 2025 6:32 pm

മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോക്കറ്റിലിരുന്ന ലിഥിയം പവർ ബാങ്ക് പൊട്ടിത്തെറിച്ച് യാത്രക്കാരൻ്റെ വസ്ത്രത്തിന് തീപിടിക്കുകയും പൊള്ളലേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് യാത്രക്കാരൻ ഖ്വാന്റാസ് ബിസിനസ് ലോഞ്ചിലിരിക്കെ പവർ ബാങ്കിൻ്റെ ബാറ്ററി ചൂടായി പൊട്ടിത്തെറിച്ചത്. പവർ ബാങ്ക് പൊട്ടിത്തെറിച്ചതോടെ ലോഞ്ച് ഏരിയ മുഴുവൻ പുക നിറഞ്ഞു. ഉടൻ തന്നെ സ്ഥലത്ത് നിന്ന് ഏകദേശം 150 ഓളം പേരെ ഒഴിപ്പിച്ചു. അപകടത്തിന് പിന്നാലെ പൊള്ളലേറ്റ യാത്രക്കാരന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചു. 

സംഭവം നടക്കുമ്പോൾ ലോഞ്ചിലുണ്ടായിരുന്ന ചലച്ചിത്ര നിർമാതാവ് ലീൻ ടോങ്ക്‌സ്, തീപിടിച്ചയാളെ രക്ഷിക്കാൻ ഒരാൾ മുന്നോട്ട് വന്നതും സ്റ്റാഫ് ഇടപെട്ട് ഷവറിനടിയിൽ കൊണ്ടുപോയതും എല്ലാവരെയും ലോഞ്ചിന് പുറത്താക്കിയതും എല്ലാം പെട്ടെന്നായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.