18 January 2026, Sunday

Related news

January 13, 2026
January 2, 2026
December 27, 2025
December 21, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 10, 2025

താലൂക്കാശുപത്രിയിലെ തീപിടുത്തം ആശങ്ക പടർത്തി

Janayugom Webdesk
ചേര്‍ത്തല
November 7, 2025 9:36 pm

താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആശങ്ക പടര്‍ത്തി തീ പിടിച്ചു. അഞ്ച്, ആറ് വാര്‍ഡുകളുടെ ഇടയിലുള്ള ഭാഗത്താണ് ഇന്ന്
രാവിലെ 9.45 ഓടെ തീ പടര്‍ന്നത്. ഇവിടെ കാര്‍ട്ടണ്‍ പുറംചട്ടയടക്കമുള്ള പാഴ് വസ്തുക്കള്‍ക്കാണ് തീ പിടിച്ചത്.ആശുപത്രിയിലെ അഗ്‌നിശമന സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍ തീയണച്ചുതുടങ്ങിയപ്പോള്‍ തന്നെ അഗ്‌നിശമന സേനാ വിഭാഗം എത്തി പൂര്‍ണമായി തീയണച്ചു.
പുക പടര്‍ന്നത് വാര്‍ഡുകളില്‍ ആശങ്കയായി. ഇതോടെ അഞ്ച്, ആറ് വാര്‍ഡുകളിലുണ്ടായിരുന്ന 20 ഓളം വരുന്ന രോഗികളെ മറ്റു വാര്‍ഡുകളിലേക്കു മാറ്റി. ഉച്ചക്കു ശേഷം വാര്‍ഡുകളുടെ സ്ഥിതികള്‍ പൂര്‍വ്വസ്ഥിതിയിലാക്കി.
തീപിടുത്തത്തില്‍ ആശങ്കകളുയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പോലീസും ശാസ്ത്രീയ പരിശോധനാ വിഭാഗവും ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തി. എങ്ങനെ തീപടര്‍ന്നെന്നത് കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.