22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026

മെക്‌സിക്കോയിലെ ഇസ്രായേൽ അംബാസഡറെ കൊല പ്പെടുത്താൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ, യുഎസ് ഉദ്യോഗസ്ഥർ

Janayugom Webdesk
ജെറുസലേം
November 8, 2025 11:08 am

മെക്‌സിക്കോയിലെ ഇസ്രായേൽ അംബാസഡർ ഐനാറ്റ് ക്രാൻസ് നൈഗറിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ, അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ശ്രമം മെക്‌സിക്കൻ സുരക്ഷാ വിഭാ​ഗം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

2024 അവസാനത്തോടെയാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിലെ ഉന്നതരായ ഖുദ്‌സ് ഫോഴ്‌സ് ഗുഢാലോചനക്ക് തുടക്കമിട്ടതെന്നും ഈ വർഷം അത് തടഞ്ഞെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലാറ്റിനമേരിക്കയിൽ ഉടനീളമുള്ള ഇറാനിയൻ ഏജന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി വെനിസ്വേലയിലെ ഇറാനിയൻ എംബസിയിൽ വർഷങ്ങളോളം ചെലവഴിച്ച ഐആർജിസിയുടെ യൂണിറ്റ് 11000ൽ നിന്നുള്ള ഒരു പ്രവർത്തകനാണ് ഇതിന് നേതൃത്വം നൽകിയത്. ആ ഗൂഢാലോചന പരാജയപ്പെടുത്തിയെന്നും നിലവിൽ ഇത്തരം ഭീഷണികള്‍ ഉയരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം ലോകമെമ്പാടുമുള്ള ഇസ്രായേലി, ജൂത ലക്ഷ്യങ്ങൾക്കെതിരായ ഇറാനിൽ നിന്നും അതിന്റെ സഖ്യകക്ഷികളിൽ നിന്നുമുള്ള ഭീഷണികളെ തടയുന്നതിന്, ലോകമെമ്പാടുമുള്ള സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുമായി പൂർണ സഹകരണത്തോടെ, ഇസ്രായേലി ഇന്റലിജൻസ്, സുരക്ഷാ സമൂഹം അക്ഷീണം പ്രവർത്തിക്കുന്നത് തുടരുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറെൻ മാർമോർസ്റ്റീൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.