
ബിടിഎസിന്റെ ഇന്ത്യൻ ആർമിക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. ആരാധകർ നെഞ്ചിലേറ്റിയ സൗത്ത് കൊറിയയിലെ കെ-പോപ്പ് ബാൻഡായ ബിടിഎസിലെ അംഗമായ ജിയോൺ ജങ് കുക്കിന്റെ ഗോൾഡൻ മൊമന്റസ് പ്രദർശനം മുംബൈയിലും ഒരുക്കിയിട്ടുണ്ടെന്നറിഞ്ഞതോടെ ആനന്ദത്തിൽ ആറാടുകയാണ് ഇന്ത്യൻ ബിടിഎസ് ആർമി. ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെ ബാന്ദ്ര വെസ്റ്റിലെ മെഹബൂബ് സ്റ്റുഡിയോസിലാണ് പ്രദർശനം. ബുക്ക് മൈ ഷോ വഴിയാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. 1,499 രൂപ മുതലാണ് ടിക്കറ്റിന്റെ വില.
വേൾഡ്ടൂറിന്റെ ഭാഗമായാണ് ഗോൾഡൻ ദ മൊമന്റ്സ് പ്രദർശനം ഇന്ത്യയിലും ഒരുക്കിയിരിക്കുന്നത്. ജങ് കുക്ക് എന്ന കെ-പോപ്പ് സിങ്ങറിലേക്കുള്ള നാൾവഴികൾ, ഇതുവരെ ആരും പറയാത്ത കഥകൾ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോകൾ, ജങ് കുക്കിന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ വീഡിയോകൾ, സൗണ്ട് ട്രാക്കുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ ഭാഗമാകും. 2023 നവംബറിൽ പുറത്തിറങ്ങിയ ജങ് കുക്കിന്റെ ആദ്യത്തെ സോളോ ആൽബമായ ‘ഗോൾഡൻ’ ആഘോഷത്തിന്റെ ഭാഗമായാണ് ഗോൾഡൻ മൊമന്റസ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറാണ് പ്രദർശനം. സൗത്ത് കൊറിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ഹൈബിയുടെ ഔദ്യോഗിക പേജിലൂടെയാണ് വിവരം അനൗൺസ് ചെയ്തത്. പ്രദർശനത്തിന്റെ ഔദ്യോഗിക ടീസറും പുറത്തിറങ്ങി.
സൗത്ത് കൊറിയയിലും ന്യൂയോർക്കിലും പ്രദർശനം നടത്തിയിരുന്നു. ടിക്കറ്റ് എടുക്കുന്നവർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനായി ലിമിറ്റഡ് എഡിഷൻ ഫോട്ടോ ടിക്കറ്റും ഗോൾഡൻ ടിക്കറ്റും ലഭിക്കും. മിക്ക ദിവസങ്ങളിലെയും ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.