
കൊച്ചി നഗരത്തിൽ തമ്മനം പ്രദേശത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു. പുലർച്ചെ 2:30ഓടെയാണ് സംഭവം. 1.35 കോടി ലിറ്ററിലധികം സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് തകർന്നത്. അപകടസമയത്ത് ഏകദേശം 1.10 കോടി ലിറ്ററിനടുത്ത് വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു. ടാങ്ക് തകർന്നതിനെ തുടർന്ന് വെള്ളം ഇരച്ചു കയറി പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. തകർന്ന ടാങ്കിൽ നിന്നുള്ള വെള്ളം ഒഴുകി പ്രദേശത്തെ മതിലുകൾ തകരുകയും, ഇരുചക്രവാഹനങ്ങളും ചെടിച്ചട്ടികളും വീടിന് പുറത്തിട്ടിരുന്ന മറ്റ് വസ്തുക്കളും ഒലിച്ചുപോവുകയും ചെയ്തു. കൊച്ചി നഗരത്തിൻ്റേയും തൃപ്പൂണിത്തുറയുടേയും വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യേണ്ട വെള്ളമാണ് പാഴായത്. ഇത് പ്രദേശത്തെ ജലവിതരണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.