
ഇടുക്കിയില്‍ സ്കൂൾ ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ നാലുവയസ്സുകാരി വിദ്യാർത്ഥിനിയായ ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.
സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി, ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ ബസ്സാണ് ഹെയ്സൽ ബെന്നിനെ ഇടിച്ചത്. ബസ് ശരീരത്തിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇനായ ഫൈസലിന്റെ കാലിനാണു പരുക്കേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.