
ഇന്ത്യയിൽ മറ്റൊരു ഭീകരാക്രമണത്തിന് പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ജെയ്‌ഷെ മുഹമ്മദ് ഒരു ‘ഫിദായീൻ’ അഥവാ ചാവേർ സംഘത്തെ തയ്യാറാക്കുകയും അതിനായി പണം സമാഹരിക്കുകയും ചെയ്യുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.‘സാദാപേ’ എന്ന പാക് ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം സമാഹരിക്കാൻ ഭീകരസംഘടന നേതാക്കൾ നിർദേശം നൽകിയിരുന്നതായാണ് വിവരം. സ്ത്രീകളുടെ നേതൃത്വത്തിൽ ഒരു ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടാകാമെന്നും വൃത്തങ്ങൾ സൂചന നൽകുന്നു.
ജെയ്‌ഷെ മുഹമ്മദിന് ‘ജമാതുൽ‑മുമിനാത്’ എന്ന പേരിൽ ഒരു വനിതാ വിഭാഗം നിലവിലുണ്ട്. പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ സൈനിക മറുപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ ബഹാവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഈ യൂണിറ്റ് സ്ഥാപിച്ചത്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. റെഡ് ഫോർട്ട് സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ, ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗമാണെന്ന് റിപ്പോർട്ടുണ്ട്. ‘മാഡം സർജൻ’ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഇവർ, ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയതിന് പിന്നിൽ പ്രവർത്തിച്ചതായും കരുതപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.