5 December 2025, Friday

Related news

December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർണായകം; രാഷ്ട്രപതിയുടെ റഫറൻസ്: സുപ്രീം കോടതി വിധി ഇന്ന്

Janayugom Webdesk
ന്യൂഡൽഹി
November 20, 2025 8:21 am

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്.14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. റഫറൻസിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവർണർമാർ ബില്ലുകൾ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണ് എന്നായിരുന്നു റഫറൻസിൽ കേരളം അടക്കം സംസ്ഥാനങ്ങൾ വാദിച്ചത്.

കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവർണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.

 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.