23 January 2026, Friday

Related news

November 27, 2025
November 20, 2025
November 18, 2025
November 2, 2025
August 26, 2025

നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർക്ക് അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാനാവില്ല; സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
November 20, 2025 12:01 pm

നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർക്ക് അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാനാവില്ലെന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ‘പ്രസിഡൻഷ്യൽ റാഫറൻസിലാണ്’ സുപ്രീം കോടതിയുടെ മറുപടി. എന്നാൽ, ഗവർണർക്ക് ബില്ലുകൾക്ക് അനുമതി നൽകുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും കോടതി വിധിച്ചു.

 

ഇതോടൊപ്പം, ‘ഡീംഡ് അസന്റ്’ എന്ന ആശയത്തെയും കോടതി തള്ളി. നിശ്ചിത സമയപരിധി കഴിഞ്ഞാൽ ഒരു ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുന്ന രീതിയാണിത്. ഇത് ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നും നിയമനിർമ്മാണ പ്രക്രിയയിലെ പരിശോധനകളെയും സന്തുലിതാവസ്ഥയെയും അട്ടിമറിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

 

ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നത് അഭിലഷണീയമല്ലെന്നും ബില്ല് നിയമം ആയാൽ മാത്രമേ കോടതിക്ക് ഇടപെടാൻ സാധിക്കുകയുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നടപടികളെ ഭരണഘടനാ ബെഞ്ച് പൂർണമായും തള്ളുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂർകർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.