23 January 2026, Friday

Related news

January 23, 2026
January 16, 2026
January 8, 2026
January 4, 2026
January 4, 2026
January 1, 2026
December 29, 2025
December 28, 2025
December 26, 2025
December 25, 2025

പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ ട്യൂഷൻ അധ്യാപകന്‍ പീഡിപ്പിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി

Janayugom Webdesk
തിരുവനന്തപുരം
November 23, 2025 9:35 pm

പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകനെ ശിക്ഷിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. മൊട്ടമൂട് സ്വദേശി ഉത്തമന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. 

2023 ഒക്ടോബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ ട്യൂഷനെത്തിയ കുട്ടിയെയാണ് അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. മാനസികമായി തകർന്ന കുട്ടി പിന്നാലെ വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം പറയുകയായിരുന്നു. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.