6 February 2026, Friday

Related news

February 6, 2026
December 23, 2025
December 7, 2025
November 24, 2025
November 21, 2025
November 5, 2025
November 4, 2025
October 30, 2025
September 21, 2025
May 20, 2025

അച്ഛന് ഹൃദയാഘാതം, വിവാഹം മാറ്റിവച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരനും ആശുപത്രിയില്‍

Janayugom Webdesk
November 24, 2025 2:55 pm

അച്ഛന്‍ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതോടെ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ദിവസമായ ഞായറാഴ്ച ഭക്ഷണത്തിനിടെയാണ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ അച്ഛനു പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന്‍ പലാശ് മുഛലും ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്.വൈറല്‍ അണുബാധയും അസിഡിറ്റി പ്രശ്‌നങ്ങളും കാരണമാണ് പലാശിന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ട്. സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ തന്നെയാണ് പലാശും ചികിത്സ തേടിയത്. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലായിരുന്നു. ഇതോടെ ചികിത്സയ്ക്കു പിന്നാലെ പലാശ് ആശുപത്രിയില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാന സുഖംപ്രാപിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും സ്മൃതിയുടെ കുടുംബ ഡോക്ടര്‍ ഡോ. നമന്‍ ഷാ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.