24 January 2026, Saturday

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ കൂപ്പുകുത്തി ഇന്ത്യ

Janayugom Webdesk
ദുബായ്
November 26, 2025 10:03 pm

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. പോയിന്റ് ടേബിളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു.
ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യക്ക് നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയിന്റും 48.15 എന്ന പോയന്റ് ശതമാനവുമാണുള്ളത്. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയതോടെ നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയിന്റും 75 പോയിന്റ് ശതമാനവുമായി നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കളിച്ച രണ്ട് ടെസ്റ്റുകളില്‍ ഒരു ജയവും ഒരു തോല്‍വിയുമായി 50.00 പോയിന്റ് ശതമാനമുള്ള പാകിസ്ഥാന്‍ ഇന്ത്യക്കു മുന്നില്‍ നാലാം സ്ഥാനത്താണ്. കളിച്ച നാലു ടെസ്റ്റിലും ജയിച്ച് 100 പോയിന്റ് ശതമാനവുമുള്ള ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയിന്റ് 66.67 പോയിന്റ് ശതമാനവുമായി ശ്രീലങ്ക മൂന്നാമതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.