
‘സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്’ ഫെബ്രുവരി 2026 സെഷനായുള്ള രജിസ്ട്രേഷൻ പോർട്ടൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ തുറന്നു. അധ്യാപകരുടെ വിഷയത്തിലുള്ള അറിവും മൊത്തത്തിലുള്ള കഴിവും വിലയിരുത്തുന്ന ഈ പരീക്ഷയ്ക്കുള്ള അപേക്ഷാ വിൻഡോ ഡിസംബർ 18ന് അവസാനിക്കും. 136 നഗരങ്ങളിലായി ഓഫ്‌ലൈൻ മോഡിൽ നടക്കുന്ന ഈ പരീക്ഷ ഒ എം ആർ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 150 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം. ഫെബ്രുവരി 8 നാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.