
കേരളത്തിൽ എസ്ഐആർ ഫോം വിതരണം പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസം മാത്രം അവശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പരാതി പ്രവാഹം. ഫോം വിതരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും പുരോഗതി വിലയിരുത്താനാണ് കമ്മിഷൻ യോഗം വിളിച്ചത്. തദ്ദേശ വോട്ടെടുപ്പ് ദിവസം തന്നെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ വാശിയെന്തെന്ന് ഇടതുപാർട്ടികൾ ചോദിച്ചു.
ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുളളവരെ കമ്മിഷൻ സഹായിക്കുമെന്ന് സിഇഒ രത്തൻ ഖേൽക്കർ മറുപടി നൽകി. എസ്ഐആർ ഫോം വിതരണവും ഡിജിറ്റലൈസ് ചെയ്യലും പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസമാണ് ബാക്കിയുള്ളത്. ഇതുവരെ തിരികെ 85 ശതമാനം ഫോമുകളാണ് ലഭിച്ചത്. 7.61 ലക്ഷം പേരുടെ ഫോമുകള്‍ തിരികെ ലഭിച്ചിട്ടില്ല. ഫോം വിതരണ പ്രക്രിയ പൂർത്തിയാക്കും മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ അവസാന അവലോകന യോഗത്തിലും സമയം നീട്ടണമെന്ന ആവശ്യം ഉയര്‍ന്നു.
ഫോം ഡിജിറ്റലൈസ് ചെയ്യുന്നതിലെ സാങ്കേതിക തടസ്സങ്ങളും കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിക്കാത്തതിലെ ആശങ്കകളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ രാജ്യത്തെ പൗരന്മാരല്ലെന്ന് കണക്കാക്കി നാടുകടത്തുമെന്ന ആശങ്ക ജനങ്ങളിലുണ്ടെന്നും, എസ്ഐആർ ആളുകളിൽ ഭയമുണ്ടാക്കുന്നത് ഇതുകൊണ്ടാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.