24 January 2026, Saturday

Related news

December 16, 2025
December 11, 2025
December 1, 2025
November 23, 2025
November 21, 2025
November 20, 2025
November 17, 2025
November 16, 2025
November 16, 2025
November 16, 2025

വൈറ്റ് കോളര്‍ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് കശ്മീരിലെ എട്ടിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2025 10:55 am

ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നിലെ വൈറ്റ് കോളര്‍ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് കശ്മീരിലെ എട്ടിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി.  പുൽവാമ, ഷോപ്പിയാൻ, കുൽഗാം ജില്ലകളിലെ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഷോപ്പിയാനിലെ മൗലവി ഇർഫാൻ അഹമ്മദ് വാഗെയുടെ വസതിയിൽ എൻഐഎ സംഘങ്ങൾ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബറിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത ശേഷം നവംബറിൽ എൻഐഎ വാഗെയെ കസ്റ്റഡിയിലെടുത്തു. പുൽവാമ ജില്ലയിലെ കോയിൽ, ചന്ദ്ഗാം, മലങ്‌പോര, സംബൂറ പ്രദേശങ്ങളിലും റെയ്ഡുകൾ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ ആദ്യം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ വസതിയിലും ഏജൻസി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.