23 January 2026, Friday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതിയമ്മ അന്തരിച്ചു

Janayugom Webdesk
കോട്ടയം
December 1, 2025 4:38 pm

എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി അന്തരിച്ചു. 94 വയസായിരുന്നു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു അന്ത്യം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. 

ഭർത്താവ്: പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്). മക്കൾ: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ (മുൻ എസ് പി, കോട്ടയം). മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏറ്റുമാനൂരിലെ വസതിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.