23 January 2026, Friday

ട്രെയിനിൽ കർപ്പൂരം കത്തിച്ച് പൂജ നടത്തിയാൽ ശിക്ഷ ഉറപ്പ്; മുന്നറിയിപ്പുമായി ദക്ഷിണ റെയിൽവേ

Janayugom Webdesk
ചെന്നൈ
December 4, 2025 4:12 pm

ട്രെയിൻ യാത്രയ്ക്കിടെ കർപ്പൂരം കത്തിച്ചുള്ള പൂജകൾ നടത്തുന്നവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് ദക്ഷിണ റെയിൽവേയുടെ മുന്നറിയിപ്പ്. നിയമം ലംഘിച്ചാൽ 1,000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ ശിക്ഷയായി ലഭിക്കാം. ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ ട്രെയിനിനുള്ളിൽ കർപ്പൂരം കത്തിച്ച് പൂജകൾ നടത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് റെയിൽവേ ഈ കർശന നടപടി സ്വീകരിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കർപ്പൂരം കത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.

തീപ്പെട്ടികൾ, ഗ്യാസ് സിലിണ്ടറുകൾ, പെട്രോൾ തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള ഒരു സാധനവും ട്രെയിനിൽ കൊണ്ടുപോകാൻ പാടില്ല. ഇത്തരത്തിലുള്ള നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർക്ക് 182 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടാമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.