23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026

ശബരിമല ദര്‍ശനം കഴിഞ്ഞ് മടക്കം; റോഡരികില്‍ കാര്‍ നിര്‍ത്തി ഉറങ്ങുമ്പോള്‍ വാഹനം ഇടിച്ചു കയറി; അഞ്ച് മരണം

Janayugom Webdesk
ചെന്നൈ
December 6, 2025 8:46 am

തമിഴ്‌നാട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. രാമനാഥപുരത്ത് വച്ചായിരുന്നു സംഭവം. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് സമീപം നിര്‍ത്തി ഉറങ്ങുകയായിരുന്ന തീര്‍ഥാടകരുടെ വാഹനത്തിലേക്ക് നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. 

കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥടകരുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇവര്‍ രാമനാഥപുരത്തെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.