22 January 2026, Thursday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത് 275 പലസ്തീൻ കുട്ടികള്‍

Janayugom Webdesk
ടെല്‍ അവീവ്
December 7, 2025 9:41 pm

സെപ്റ്റംബർ വരെ 275 പലസ്തീൻ കുട്ടികളെ ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അവരിൽ പലരും നിയമപരമായ സുരക്ഷ നിഷേധിക്കുന്ന സൈനിക നടപടിക്രമങ്ങൾ നേരിടുന്നുണ്ടെന്നും പലസ്തീൻ പ്രിസണേഴ്‌സ് മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 നും 17 നും ഇടയിൽ പ്രായമുള്ള, ടവിലാക്കപ്പെട്ട പ്രായപൂർത്തിയാകാത്തവരിൽ, വിചാരണ കാത്തിരിക്കുന്ന കുട്ടികളും ഇസ്രയേലി സൈനിക കോടതികൾ വിധിച്ച ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവരും ഉൾപ്പെടുന്നു. എല്ലാ പ്രായത്തിലുമുള്ള പലസ്തീനികൾ ഇസ്രയേലി സൈനിക നിയമത്തിന് കീഴിലാണെന്നും സെെനിക കോടതികളിലാണ് വിചാരണ ചെയ്യപ്പെടുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. 

ഇസ്രയേലി തടങ്കൽ കേന്ദ്രങ്ങൾക്കുള്ളിലെ സ്ഥിതിയെ ഹമാസ് അപലപിച്ചു. ഇസ്രയേൽ തങ്ങളുടെ ജയിലുകളെ പലസ്തീൻ തടവുകാർക്കുള്ള “കശാപ്പുശാലകളാക്കി” മാറ്റിയിരിക്കുന്നുവെന്നും ഹമാസ് ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും സൈനിക അധികാരപരിധിയിൽ പ്രായപൂർത്തിയാകാത്തവരെ പ്രോസിക്യൂട്ട് ചെയ്യുന്നതും തടങ്കലിൽ വയ്ക്കുന്നതും അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ഇസ്രയേല്‍ സര്‍ക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയ്ക്കെതിരായ യുദ്ധത്തിന്റെ തുടക്കം മുതൽ അറസ്റ്റുകള്‍ വിപുലീകരിക്കാനും ഇസ്രയേല്‍ നീക്കം നടത്തിയിട്ടുണ്ട്. 

സിവിലിയന്മാർ, മെഡിക്കൽ ഉദ്യോഗസ്ഥർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് പലസ്തീനികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പലരും കുറ്റപത്രങ്ങളോ വിചാരണയോ ഇല്ലാതെയാണ് തടങ്കലില്‍ തുടരുന്നത്. ഭൂഗർഭ ജയിലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തടങ്കൽ കേന്ദ്രങ്ങളെക്കുറിച്ചും യുഎൻ കമ്മിറ്റി പരാമർശിച്ചു. ഭൂഗര്‍ഭ അറകളില്‍ തടവുകാരെ സ്വാഭാവിക വെളിച്ചമില്ലാതെ തടവിൽ പാർപ്പിക്കുകയും, അവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നിഷേധിക്കുകയും, കഠിനമായ ശാരീരികവും മാനസികവുമായ അവസ്ഥകൾക്ക് വിധേയമാക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഇസ്രായേലി കസ്റ്റഡിയിലുള്ള പലസ്തീൻ തടവുകാരോടുള്ള പെരുമാറ്റം വ്യവസ്ഥാപിതമാണെന്നും അത് ഘടനാപരമായ പീഡനത്തിന് തുല്യമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.