24 January 2026, Saturday

യുപിയിൽ വീണ്ടും ചെന്നായ ആക്രമണം; വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി, തിരച്ചിൽ തുടരുന്നു

Janayugom Webdesk
ബഹ്‌റൈച്ച്
December 8, 2025 10:34 am

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വീണ്ടും ചെന്നായ ആക്രമണം. പൂർവ ഗ്രാമത്തിൽ സന്തോഷിൻ്റെ മകൻ സുഭാഷിനെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ചെന്നായകൾ കടിച്ചു കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ഡിഎഫ്ഒ രാം സിംഗ് യാദവ് പറഞ്ഞു. 

ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ആക്രമണം തുടരുന്ന സാഹചര്യത്തിൽ ചെന്നായ്ക്കളെ കണ്ടെത്താനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കരിമ്പിൻ തോട്ടങ്ങൾ വെട്ടിത്തെളിക്കാൻ വനംവകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.