
എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം തിരികേ ചോദിച്ച ബിഎല്‍ഒയ്ക്ക് മര്‍ദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആദര്‍ശിനാണ് മര്‍ദനമേറ്റത്. അജയന്‍ എന്ന വ്യക്തിയുടെ വീട്ടിലെത്തി എസ്‌ഐആര്‍ ഫോം തിരികെ ചോദിച്ചപ്പോള്‍ തട്ടിക്കയറുകയും നെഞ്ചില്‍ നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്യുകയായിരുന്നു. പൊല്ലൂരിലെ പിഡബ്ല്യുഡി ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്യുകയാണ് ആദര്‍ശ്. സംഭവത്തില്‍ പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.