
പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ബെര്‍ലിന്‍ യാത്രയെ വിമര്‍ശിച്ച് ബിജെപി .പ്രതിപക്ഷനേതാവെന്ന കടമ നിറവേറ്റുന്നതിനുപകരം വിദേശയാത്ര തിരഞ്ഞെടുക്കുന്ന രാഹുൽ പ്രതിപക്ഷ നേതാവല്ല, പര്യടനനേതാവാണെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
ഓരോ യാത്രയിലും രാഹുൽ വിദേശത്തുവെച്ച് ഇന്ത്യയെ അവഹേളിക്കുകയാണെന്നും പൂനാവാല എക്സിൽ കുറിച്ചു. ഇതിനു മറുപടിയുമായി പ്രിയങ്കാഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡി ജോലിസമയത്തിന്റെ പകുതിയും രാജ്യത്തിന് പുറത്താണ് ചെലവഴിക്കുന്നതെങ്കിൽ പ്രതിപക്ഷ നേതാവിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തിനാണെന്ന് പ്രിയങ്ക ചോദിച്ചു. രാഹുലിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോൾ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ നയമെന്ന് മുതിർന്ന നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. 17‑ന് ബെർലിനിൽ നടക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.