12 February 2026, Thursday

Related news

February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 30, 2026
January 28, 2026

കോണ്‍ഗ്രസിന് ശക്തമായ മുന്നറിയിപ്പുമായി ലീഗ്

കോണ്‍ഗ്രസ് നേതാക്കള്‍ അപക്വമായ പ്രസ്ഥാവനകള്‍ നടത്തുന്നത് ഒഴിവാക്കണം
Janayugom Webdesk
തിരുവനന്തപുരം
December 12, 2025 3:51 pm

കോണ്‍ഗ്രസിനും, പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും മുന്നറിയിപ്പുമായി യുഡിഎഫിലെ പ്രമുഖ ഘടകക്ഷിയായ മുസ്ലീംലീഗ് . കോണ്‍ഗ്രസ് നേതാക്കള്‍ അപക്വമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും ഇത്തരം പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ആലോചിക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു.

മുന്നണി ബന്ധം ശക്തിപ്പെടുത്തേണ്ട നിർണായക ഘട്ടത്തിൽ കോണ്‍ഗ്രസ് നിരുത്തരവാദപരമായ തീരുമാനങ്ങള്‍ എടുക്കകുയാണെന്നും ലീഗ് നേതാവ് കുറ്റപ്പെടുത്തി ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം അറിയിച്ചു. മുന്നണിയും പാർട്ടിയും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.