
എസ്ഐആര്‍ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ന് ചേരാനിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 15ലേക്ക് മാറ്റിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ദിവസം തന്നെ യോഗം ചേരാനുള്ള തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഫലം പുറത്തുവരുന്ന ദിവസമായതിനാല്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും അതിന്റെ വിശകലനത്തിലും വിലയിരുത്തലിലും വ്യാപൃതമായിരിക്കുമ്പോൾ നേതാക്കന്മാർക്ക് എസ്ഐആർ യോഗത്തിൽ പങ്കെടുക്കാൻ പ്രയാസമായിരിക്കുമെന്ന് ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗം 15ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ ഹൈസിന്തില്‍ ചേരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.