
പാകിസ്ഥാനില്‍ ആദ്യമായി സംസ്കൃതം പാഠ്യവിഷയമാകുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് സംസ്കൃതം ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സ് ആരംഭിച്ചു. മൂന്ന് മാസത്തെ വാരാന്ത്യ ശിൽപശാലയിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രത്യേക താൽപര്യപ്രകാരമാണിത്.
കോഴ്‌സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മഹാഭാരതം ടെലിവിഷൻ പരമ്പരയിലെ പ്രശസ്തമായ തീം ആയ ഹെ കഥ സംഗ്രാം കിയുടെ ഉർദു പതിപ്പും പരിചയപ്പെടുത്തുന്നുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സമ്പന്നമായ സംസ്കൃത ശേഖരങ്ങളുണ്ടെന്ന് ഗുർമനി സെന്റർ ഡയറക്ടർ ഡോ. അലി ഉസ്മാൻ ഖാസ്മി ദ ട്രിബ്യൂണിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.