25 January 2026, Sunday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025

ഡല്‍ഹി വായു ഗുണനിലവാരം; അതീവ ഗുരുതരാവസ്ഥയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2025 8:50 am

ഡല്‍ഹിയില്‍ ശൈത്യകാലമെത്തിയതോടെ വിഷപ്പുക ശ്വസിച്ച് കഴിയുകയാണ് രാജ്യ തലസ്ഥാനം. ഡല്‍ഹിയിലെ മിക്കയിടങ്ങളിലും വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. രോഹിണി, വാസിർപൂർ, മയൂർ വിഹർ, ഐ ടി ഒ തുടങ്ങി വിവിധ മേഖലകളിൽ വായു ഗുണനിലവാര സൂചിക 450 ന് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഏറ്റവും മോശം സ്ഥിതിയിൽ ഉൾപ്പെട്ട 370 ആണ് ഏറ്റവും കുറഞ്ഞ വായു ഗുണനിലവാരതോത് എന്നത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്നതിന് തെളിവാണ്.

നഗരപ്രദേശങ്ങളിലെ മൂടൽമഞ്ഞ് മൂലം കാഴ്ച പരിധി 200 മീറ്ററായി കുറഞ്ഞു. മലിനീകരണം ഉയർന്നതോടെ ദില്ലിയിൽ ജി ആർ എ പി സ്റ്റേജ് നാലില്‍ നിലവിൽ വന്നു. അതേസമയം വായു മലിനീകരണം കുറക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ നീക്കം.

നിലവില്‍ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം പുരോഗമിക്കുന്നു. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും നടക്കും. രാജ്യസഭയിലെ ചർച്ച പൂർത്തിയായിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, ഡോ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് സംസാരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ നിന്നും കേന്ദ്രസർക്കാർ ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ചട്ടം 377 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വിവിധ എംപിമാർ സഭയിൽ ഉന്നയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.