
ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറേയും ഭാര്യയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചൽസിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സംവിധായകൻ റോബ് റെയ്നറും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചത്. ലോസ് ആഞ്ചൽസ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സെലിബ്രിറ്റികൾ താമസിക്കുന്ന ബ്രെന്റ്വുഡ് പരിസരത്താണ് ഇവരുടെ വീട്. പൊലീസ് നടത്തിയ പരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ കത്തികൊണ്ട് മുറിവേറ്റ പാടുകൾ കണ്ടെത്തി. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.