
എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉത്തരവിട്ടു. നാലുവര്‍ഷത്തേക്കോ 65 വയസ് തികയുന്നത് വരെയുമാണ് നിയമനം. ഡോ. സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രഥമ വിസിയായിരുന്നു. ഐഐഎസ്-സി ബെംഗ്ലൂരിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ സജി ഗോപിനാഥ് കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫസറാണ്. കേരള അക്കാദമി ഓഫ് സ്കിൽസ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ ഹൈപവർ ഐടി കമ്മിറ്റിയംഗം, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ. സിസാ തോമസ് നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയാണ്. കെടിയുവിന്റെയും താല്‍ക്കാലിക ചുമതല വഹിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടർ, ഗവൺമെന്റ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരെയും നിയമിക്കുന്ന വിവരം ഗവര്‍ണര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.