22 January 2026, Thursday

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേ പ്രത്യേക തെര‍ഞ്ഞെടുപ്പ് ജനുവരി 12ന്

Janayugom Webdesk
തിരുവനന്തപുരം
December 17, 2025 6:32 pm

സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ 10 മണിക്ക് വോട്ടെണ്ണും. ലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ, തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം എന്നീ വാർഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക. 

നിലവിൽ സ്ഥാനാർഥിയായിരുന്നവർ വീണ്ടും പത്രിക നൽകേണ്ടതില്ല. പുതുതായി പത്രിക സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഡിസംബർ 24 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഡിസംബർ 26 നാണ്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ 29. സ്ഥാനാർഥിത്വം പിൻവലിക്കാൻ നേരത്തെ നോട്ടിസ് നൽകിയവർ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതുതായി നാമനിർദ്ദേശം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.