31 December 2025, Wednesday

Related news

December 30, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

ബിജെപി ആശങ്കയില്‍; യുപിയിലെ എസ്ഐആര്‍ സമയപരിധി നീട്ടി

Janayugom Webdesk
ലഖ്നൗ
December 17, 2025 10:57 pm

ഉത്തർപ്രദേശിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള സമയപരിധി 15 ദിവസത്തേക്ക് നീട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് പ്രത്യേക പരിഷ്കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ 15 ദിവസത്തെ സമയം നീട്ടി നൽകിയത്.
നിലവിലെ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട നാല് കോടി വോട്ടർമാരുടെ പുനഃപരിശോധന നടത്തും. ഇവരിൽ വലിയൊരു വിഭാഗം രണ്ടോ അതിലധികമോ സ്ഥലങ്ങളിൽ പേരുള്ള വോട്ടർമാരാണ്. സ്വന്തം ഗ്രാമത്തിലും ജോലിസ്ഥലത്തും പേരുള്ളവരാണ് അധികവും. എസ്‌ഐആറിന്റെ സമ്മർദത്തെത്തുടർന്ന്, നഗരങ്ങളില്‍ നിന്ന് ഇവരുടെ പേരുകൾ നീക്കം ചെയ്യുകയും ഗ്രാമങ്ങളിൽ വോട്ടർമാരായി തുടരാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഇത്രയും വലിയ ഇല്ലാതാക്കലുകൾ കാരണം, നഗരത്തിലെ വോട്ടർ പട്ടികയിൽ എണ്ണം കുറയും. ഇത് ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത് ബിജെപിയെയാണ്.

2014 മുതൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ നഗര പ്രദേശങ്ങളിലെ വോട്ടർമാർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാലാണ് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകരോട് നിർദേശിക്കുകയും ചെയ്തത്.
ഉത്തർപ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, സംസ്ഥാനത്തുടനീളം 12.7 ദശലക്ഷം പേർ അവരുടെ വിലാസങ്ങളിൽ നിന്ന് സ്ഥിരമായി സ്ഥലം മാറിപ്പോയിട്ടുണ്ട്.
അതേസമയം, 2003ലെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഏകദേശം 8.6 ദശലക്ഷം പേരുകൾ പരിശോധനാ പ്രക്രിയയിൽ കണ്ടെത്താനായില്ല. രണ്ട് വോട്ടർ കാർഡുകൾ (ഒന്ന് ഗ്രാമത്തിലും മറ്റൊന്ന് നഗരത്തിലും) ലഭിച്ചവർ ഇപ്പോൾ ഒരു വിലാസത്തിൽ നിന്ന് അപ്രത്യക്ഷരായിരിക്കാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.