22 January 2026, Thursday

Related news

January 1, 2026
December 26, 2025
December 23, 2025
December 19, 2025
December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025

വായുമലിനീകരണം; സ്ത്രീകളിൽ ആർത്തവ വേദന 33 മടങ്ങ് വരെ വർദ്ധിക്കാൻ സാധ്യതയെന്ന് പഠനം

Janayugom Webdesk
ന്യൂഡൽഹി
December 19, 2025 3:25 pm

വായുമലിനീകരണം ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രല്ല സ്ത്രീകളുടെ ആർത്തവ ചക്രത്തെ വരെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ. അന്തരീക്ഷത്തിലെ വിഷപ്പുക ശ്വസിക്കുന്നത് സ്ത്രീകളിൽ കഠിനമായ ആർത്തവ വേദനയ്ക്ക് കാരണമായേക്കാമെന്നാണ് പഠന റിപ്പോർട്ടൽ പറയുന്നു . വായു മലിനീകരണം രൂക്ഷമായ നഗരങ്ങളിൽ താമസിക്കുന്നവരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നതായാണ് ഗവേഷകർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്.

തായ്‌വാനിൽ 2.96 ലക്ഷത്തിലധികം സ്ത്രീകളിൽ 13 വർഷത്തോളമായി നടത്തിയ പഠനത്തിൽ വായു മലിനീകരണം കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ, നൈട്രജൻ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, പി.എം 2.5 (PM2.5) എന്നിവയുടെ അളവ് കൂടുതലുള്ള ഇടങ്ങളിൽ താമസിക്കുന്നവർക്ക് 16 മുതൽ 33 മടങ്ങ് വരെ ആർത്തവ വേദന വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് കണ്ടെത്തിയത്. അതിസൂക്ഷ്മ കണങ്ങളായ പി.എം 2.5 ശ്വാസകോശത്തിലൂടെ രക്തത്തിൽ കലരുകയും ശരീരത്തിൽ വീക്കവും (Inflam­ma­tion) ഓക്സിഡേറ്റീവ് സ്ട്രെസ്സും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഗർഭാശയ സങ്കോചങ്ങൾ വർധിപ്പിക്കുന്നതിനും കാരണമായി തീരുന്നതായും പഠനം സൂചിപ്പിക്കുന്നു. 2025‑ൽ 22 ലക്ഷത്തിലധികം സ്ത്രീകളുടെ ആർത്തവ ചക്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് പുറത്തുവന്ന പഠനത്തിലും വായുമലിനീകരണം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകുന്നതായി പറയുന്നത്. മലിനീകരണം കൂടിയ ഇടങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് അവരുടെ ആർത്തവ ചക്രത്തിന്റെ ദൈർഘ്യത്തിൽ മാറ്റം വരുന്നതായും റിപ്പോർട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.