22 December 2025, Monday

Related news

December 22, 2025
December 21, 2025
December 20, 2025
December 17, 2025
December 17, 2025
December 16, 2025
December 13, 2025
December 10, 2025
December 5, 2025
December 3, 2025

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; കനത്ത മൂടല്‍മഞ്ഞില്‍ അപ്രത്യക്ഷമായി താജ്മഹല്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2025 3:47 pm

കനത്ത മൂടൽമഞ്ഞിലും വിഷപ്പുകയിലും ലോകാത്ഭുതമായ താജ്മഹൽ ‘അപ്രത്യക്ഷമായി’. ഡൽഹിയിലും സമീപപ്രദേശങ്ങളിലും തുടരുന്ന അതീവ ഗുരുതരമായ വായുമലിനീകരണത്തിന് പിന്നാലെയാണ് ആഗ്രയിലെ താജ്മഹൽ കാണാൻ പോലും സാധിക്കാത്ത വിധം കനത്ത മൂടൽമഞ്ഞിൽ മുങ്ങിയത്. ആഗ്രയിൽ പുലർച്ചെ ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നതോടെ താജ് വ്യൂപോയിന്റിൽ നിന്ന് തൊട്ടുമുന്നിൽ നിൽക്കുന്ന സ്മാരകം പോലും കാണാനാവാത്ത അവസ്ഥയായിരുന്നു. ലോകാത്ഭുതം കാണാനെത്തിയ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ സ്മാരകം പൂർണ്ണമായും അദൃശ്യമായതോടെ നിരാശരായി മടങ്ങി.

കനത്ത തണുപ്പും മൂടൽമഞ്ഞും പരിഗണിച്ച് ആഗ്രയിലെ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് 3 വരെയായി ജില്ലാ ഭരണകൂടം പുനഃക്രമീകരിച്ചു. ഡൽഹിയിൽ തുടർച്ചയായ ഒൻപതാം ദിവസവും വായുനിലവാരം ‘അതീവ ഗുരുതരം’ വിഭാഗത്തിൽ തുടരുകയാണ്. വായു ഗുണനിലവാര സൂചിക 400 കടന്നതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞ് വിമാന ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇന്ന് മാത്രം ഡൽഹി വിമാനത്താവളത്തിൽ 129ഓളം സർവീസുകൾ റദ്ദാക്കി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലെ ഹോട്ടലുകളിൽ തന്തൂരി അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും, സ്കൂൾ ക്ലാസ് മുറികളിൽ എയർ പ്യൂരിഫയറുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.