
തമിഴ്നാട്ടിൽ നിന്നും കാട്ടിലൂടെ കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടകർ വനത്തിൽ കുടുങ്ങി. തിരുനെൽവേലിയിൽ നിന്നുളള 24 പേരടങ്ങുന്ന സംഘമാണ് അച്ചൻകോവിൽ വനഭാഗത്ത് കുടുങ്ങിയത്. കോന്നി കല്ലേലി വനമേഖലയിൽ വഴിതെറ്റി കുടുങ്ങിയത്. ചെങ്കോട്ട വഴി അച്ചൻകോവിൽ ഭാഗത്ത് എത്തിയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളിൽ കുടിങ്ങിയത്. കല്ലേലി കോന്നി വഴി ശബരിമലയ്ക്ക് പുറപ്പെട്ടതാണ് സംഘം. കൊച്ചുകുട്ടിയും പ്രായമായ ഒരാളും സംഘത്തിലുണ്ടായിരുന്നു. വിവരം പുറത്തറിഞ്ഞയുടൻ സംഘത്തിലുളളവരുമായി വനം വകുപ്പും പൊലീസും ബന്ധപ്പെടാൻ ശ്രമിച്ചു. ഘോര മൃഗങ്ങൾ ഉള്ള വനത്തിലാണ് ഇവർ കുടുങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇവരെ കണ്ടെത്തി സുരക്ഷിതമായി തിരികെയെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.