22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ഭാര്യ വീട്ടിലില്ലാത്ത നേരത്ത് മകളുടെ സഹപാഠിയായ വിദ്യാർഥിനിയെ പീഡിച്ചു; യുവാവിന് 83 വർഷം കഠിന തടവ്

Janayugom Webdesk
തിരുവനന്തപുരം
December 23, 2025 8:42 pm

ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം മകളുടെ സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം കഠിന തടവിന് വിധിച്ച് അതിവേഗ പ്രത്യേക കോടതി. പതിനൊന്നുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ 40കാരൻ മനുവിനെയാണ് ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടക്കാതിരുന്നാല്‍ നാല് വർഷം തടവ് കൂടുതലായി അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2021 ഏപ്രിലില്‍ പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത ദിവസത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ആശുപത്രിയിൽ ആയതിനാൽ മനുവിന്‍റെ മകളടക്കം കുടുംബ വീട്ടിലായിരുന്നു താമസം. ഇവിടെ വന്ന മകളുടെ സഹപാഠിയും ബന്ധുവുമായ കുട്ടിയെ ആണ് ഇയാൾ പലതവണയായി പീഡിപ്പിച്ചത്. മകളെ സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടതിനു ശേഷം ആണ് പ്രതി ഈ കൃത്യം നടത്തിയത്. സംഭവത്തിൽ ഭയന്ന അതിജീവിത ഈ വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ കൗൺസിലിങ്ങിന് ഇടയിൽ ആണ് പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞത്.പിന്നാലെ മെഡിക്കൽ കോളെജ് പൊലീസ് കേസെടുക്കുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.