24 January 2026, Saturday

ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; മെഡിക്കൽ റിപ്പോർട്ട് പുറത്ത്

Janayugom Webdesk
ദുബായ്/ലാസ് വേഗസ്
December 23, 2025 8:42 pm

പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം. അമേരിക്കയിലെ ലാസ് വേഗസിലുള്ള മെഡിക്കൽ അധികൃതർ റിപ്പോർട്ട് പുറത്തുവിട്ടു. അമിത അളവിൽ ലഹരിമരുന്നും (ഫെന്റനൈൽ) മദ്യവും ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

നവംബർ നാലിനാണ് ലാസ് വേഗസ് സ്ട്രിപ്പിലെ വിൻ ഹോട്ടൽ മുറിയിൽ അനുനയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ വാഹന നിർമ്മാതാക്കൾ പങ്കെടുത്ത ‘സ്ട്രിപ്പ് ഷട്ട്ഡൗൺ’ പരിപാടിക്കായി എത്തിയതായിരുന്നു അദ്ദേഹം. മുറിയിൽ നിന്ന് ലഹരിമരുന്നിന്റെ സാന്നിധ്യം പൊലീസ് കണ്ടെത്തിയിരുന്നു. യുഎഇ ഗോൾഡൻ വീസ ഉടമയായ അനുനയ് ഏറെക്കാലമായി ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ദശലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ ആയിരുന്നു അനുനയ്. രാഹുൽ സൂദ് കുത്തിയലത്തിന്റെയും റിതുവിന്റെയും മകനായ അനുനയിന്റെ മൃതദേഹം കഴിഞ്ഞ മാസം തന്നെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. നവംബർ ആറിനാണ് കുടുംബാംഗങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ മരണവാർത്ത സ്ഥിരീകരിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.