15 January 2026, Thursday

Related news

January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 9, 2026
January 6, 2026

മലപ്പുറം പെരുവള്ളൂരിൽ 28 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി

Janayugom Webdesk
മലപ്പുറം
December 25, 2025 9:18 am

മലപ്പുറം പെരുവള്ളൂരിൽ 28 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി. താമിർ ജിഫ്രീ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ നാലാം പ്രതിയും അഞ്ചാം പ്രതിയുമാണ് മയക്കുമരുന്നുമായി പിടിയിലായത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച വൻതോതിലുള്ള മാരക സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎ യുമായി പെരുവള്ളൂർ കുന്നത്ത് പറമ്പിൽ നിന്നും രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. താനൂർ കാട്ടിലങ്ങാടി സ്വദേശി ചെവിടിക്കുന്നൻ ജബീർ (36 വയസ്), പെരുവള്ളൂർ കുമണ്ണ ചെനക്കൽ സ്വദേശി കുവുങ്ങും തോട്ടത്തിൽ മുഹമ്മദ് (42 വയസ്) എന്നിവരെയാണ് 28 ഗ്രാം എംഡിഎംഎ സഹിതം എക്സൈസ് പിടിയിലായത്. പിടിയിലായവർ മുമ്പ് താനൂർ പൊലീസ് രജിസ്റ്റർ ചെയ്തതും പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി ഉൾപ്പെട്ട മയക്ക്മരുന്ന് കേസിലെ കൂട്ടുപ്രതികളുമാണ്. 

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പെരുവള്ളൂർ ഭാഗത്ത് വൻതോതിൽ രാസ ലഹരി എത്തിയതായുള്ള രഹസ്യവിവരത്തിൽ സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജിയും പാർടിയും നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. മയക്ക് മരുന്ന് കടത്തുന്നതിന് ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും എക്സൈസ് പിടിച്ചെടുത്തു. പരിശോധനയിൽ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരവിന്ദൻ , മിനുരാജ്, പ്രിവൻ്റീവ് ഓഫീസർമാരായ രജീഷ്, ദിലീപ് കുമാർ, ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ദിദിൻ തുടങ്ങിയവരും പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.