23 January 2026, Friday

മൈസൂർ കൊട്ടാരത്തിന് മുന്നിൽ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു; ബലൂൺ വ്യാപാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
ബംഗളൂരു
December 26, 2025 3:55 pm

മൈസൂർ കൊട്ടാരത്തിന് സമീപം ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബലൂൺ കച്ചവടക്കാരൻ മരിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് മുന്നിലായിരുന്നു നടുക്കുന്ന സംഭവം. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ സലീം (40) ആണ് മരിച്ചത്. ബലൂണുകളിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ സിലിണ്ടർ പെട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സലീം സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഷെഹനാസ് ഷബീർ (54), ലക്ഷ്മി (45), കൊട്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ചൻഗുഡ് (29), രഞ്ജിത (30) എന്നിവരെ മൈസൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.